April 28, 2026

ചൈൽഡ് ലൈൻ കേന്ദ്രത്തിന് കോവിഡ് 19 -സുരക്ഷാ കിറ്റ് നല്കി

0
Covid-Kit-DMO.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: വയനാട് ജില്ലാ ചൈല്‍ഡ്ലൈന്‍ കേന്ദ്രത്തിന് കോവിഡ് പ്രതിരോധ വ്യക്തിഗത സുരക്ഷാകിറ്റ് ലഭിച്ചു. ചൈല്‍ഡ്ലൈന്‍ കേന്ദ്രങ്ങള്‍ക്ക് യൂണിസെഫും ചൈല്‍ഡ്ലൈന്‍ ഇന്ത്യാ ഫൗണ്ടേഷനും ചേര്‍ ന്നാണ് സുരക്ഷാ കിറ്റുകള്‍ നല്‍കി വരുന്നത്. കോവിഡ് കാലത്തും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിരന്തരമായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്ക്  ഇത് ഏറെ സഹായകരമാണ്. കിറ്റുകളുടെ വിതരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ചൈല്‍ഡ്ലൈന്‍  കൗണ്‍സിലര്‍ അനിഷ ജോസിന് നല്‍കി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ സി കെ ദിനേശന്‍, ലില്ലി തോമസ്, സതീഷ്കുമാര്‍ പി വി, ലക്ഷമണ്‍ ടി എ. അഭിഷേക് കെ എസ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *