April 29, 2026

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വ്യാപാരി മരിച്ചു.

0
IMG_20200807_152115.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ കോവിഡ് ബാധിച്ച വൃദ്ധൻ മരിച്ചു. കൽപ്പറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയൽ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കൽപ്പറ്റ നഗരത്തിലെ കപ്പ മൊത്ത  കച്ചവടക്കാരനായിരുന്നു.കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. കൽപ്പറ്റയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി അവിടെവച്ച്  ഇന്നു ഉച്ചയോടെയായിരുന്നു മരണം.മക്കൾ :ജംഷീർ, റിയാസ് .
ഈ വാർത്തയിൽ നേരത്തെ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് എന്ന് തെറ്റായി കൊടുത്തത് ഖേദിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *