July 8, 2026

ഉരുൾപൊട്ടലിൽ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം: എൻ.ഡി.അപ്പച്ചൻ

0
IMG-20200810-WA0332.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുണ്ടക്കൈ ഉരുൾപൊട്ടിയ പ്രദേശം മുൻ എം. എൽ. എ. എൻ.ഡി.അപ്പച്ചൻ സന്ദർശിച്ചു                             മേപ്പാടി :കാലവർഷത്തിൽ ഉരുൾപൊട്ടിയ മുണ്ടക്കൈ പ്രദേശം മുൻ എം.എൽ.എ. 

എൻ.ഡി.അപ്പച്ചൻ സന്ദർശിച്ചു. ഉരുൾപൊട്ടലിൽ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും റോഡും പാലവും പുനസ്ഥാപിക്കുവാൻ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടി ക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് മുണ്ടക്കൈയിൽ ഉണ്ടായിരിക്കുന്നത് 'ജില്ലാ ഭരണകൂടവും വിദഗ്ദരും  അടിയന്തിരമായി പ്രദേശം സന്ദർശിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാറിന് സമർപ്പിച്ച് അടിയന്തിരമായി ഫണ്ട്‌ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുണ്ടക്കൈ ഉരുൾപൊട്ടലിൻ്റെ സാഹചര്യം മനസ്സിലാക്കി മന്ത്രിമാർ ഉടൻ സ്ഥലം സന്ദർശിക്കണെമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം യു.ഡി.എഫ് നേതാക്കളായ ടി.ഹംസ' ബി. സുരേഷ് ബാബു, നസീർ ആലക്കൽ, പി.കെ. അഷറഫ് '' ഒ ഭാസ്ക്കരൻ ,രാജു ഹെജമാടി, എൻ കെ. സുകുമാരൻ, ഒ.വി.റോയി തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *