April 20, 2024

വർഷങ്ങളുടെ കാത്തിരിപ്പിൽ നിർമ്മിച്ച ഇഞ്ചിമലക്കടവ് പാലം കുത്തൊഴുക്കിൽ ഒലിച്ചു പോയി.

0
Img 20200810 Wa0147.jpg
 ശക്തമായ മഴയെ തുടർന്നുള്ള  കബനി പുഴ കുത്തൊഴുകിയതിനാൽ ചെറുകാട്ടൂർ അമല നഗർ ഇഞ്ചിമലക്കടവ് പാലം  ഒഴുകി പോയി .ധാരാളം ആളുകൾക്ക് ആശ്രയമായ നൂറ്റി ഇരുപത് മീറ്റർ ദൂരമുള്ള പാലമാണ് ഒഴുകി പോയത് ഇതോടെ പ്രദേശവാസികൾ തീർത്തും ദുരിതത്തിലായി.
രണ്ടായിരത്തി ലാണ് പയ്യം പള്ളിയേയും ചെറുകാട്ടൂരിനേയും എളുപ്പത്തിൽ എത്തിചേരാനുള്ള സംവിധാനമായി പാലം നിർമ്മിച്ചത് ഇത് പ്രദേശത്തെ നിരവധി കുംടുംബങ്ങൾക്കും വിദ്യാത്ഥികൾക്കും കർഷകർക്കും ഏക ആശ്രയമായിരുന്നു ഇ പാലം എന്ന് പ്രദേശവാസികൾ പറയുന്നു.
എറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇവർക്ക് പാലം നിർമ്മിച്ച്  നൽകിയത്. കഴിഞ്ഞ ദിവസം വൻ മരങ്ങൾ ഒഴുകിയെത്തി മേൽപാലത്തിൽ തങ്ങിയതാവാം ഇത്തരത്തിൽ പാലം ഒഴുകിപോകാൻ സാധ്യതയെന്നും ഇവർ പറയുന്നു. സ്കൂൾ ഉൾപ്പെടെയുള്ള  മറ്റ് ആവശ്യങ്ങൾക്കും കിലോമീറ്ററുകൾ സഞ്ചേരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അധികൃതർ എത്രയും വേഗം സ്ഥലം സന്ദർശിക്കണമെന്നും ആവശ്യമായ ബദൽ സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
 പാലത്തിന് മുകളിലുള്ള അല്പം കൈവരികൾ മാത്രമാണ്   ഇപ്പോൾ അവശേഷിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *