September 28, 2026

വനം വകുപ്പുദ്യോഗസ്ഥരുടെ മർദ്ദനത്തിൽ പി.പി. മത്തായിയുടെ ദുരൂഹ മരണത്തില്‍ പ്രതിഷേധിച്ചു.

0
IMG-20200811-WA0172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും മുന്‍ അസോസിയേഷന്‍ അംഗവും യുവജന പ്രസ്ഥാനം പ്രവര്‍ത്തകനുമായിരുന്ന .പി.പി. മത്തായിയുടെ ദുരൂഹ മരണത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ തീര്‍ത്ഥാടനകേന്ദ്രം യുവജന പ്രസ്ഥാനം പ്രതിഷേധം രേഖപ്പെടുത്തി. 2020 ഓഗസ്റ്റ് 9 ന് ഞായറാഴ്ച വി. കുര്‍ബ്ബാനക്ക് ശേഷം ഇടവക വികാരി വര്‍ഗ്ഗീസ് മണ്ട്രത്ത് അച്ചന്റെ അദ്ധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പള്ളിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സഭാ മാനേജിംഗ് കമ്മറ്റി അംഗം  രാജന്‍ തോമസ് എന്നിരി ഉദ്ഘാടനം ചെയ്തു. ബഹു.ഫാ. ലിന്‍സ് ചെറിയാന്‍ കന്നിമേല്‍, മോബിഷ് തോമസ് ചാലപ്പുറത്തുപാറയില്‍, വിനീത് മാളിയേക്കല്‍, ജിനോ ജോര്‍ജ്ജ് ഇരിപ്പക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതമായ കിരാത നടപടികള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയമായി ഒരു യുവാവിന് ജീവന്‍ നഷ്ടമായത് സമൂഹത്തിന്റെ നഷ്ടമാണ്. ആയതിനാല്‍ കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യണമെന്നും പി.പി. മത്തായിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *