April 25, 2024

കുറുമ്പാലകോട്ട മലമുകളിൽ ഭക്ഷ്യ കിറ്റുമായി ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം

0
Img 20200811 Wa0209.jpg
കോട്ടത്തറ:
വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന
റെസ്ക്യു ടീം കുറുമ്പാല കോട്ട മലമുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസികളsക്കമുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചു മാതൃകയായി.
മലമുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന രോഗിയായ രാമഭദ്രൻ എന്നയാൾ മലമുകളിൽ താമസിക്കുന്ന തങ്ങളുടെ ദയനീയ്യത ഫോൺ വഴി റസ്ക്യൂ ടീം രക്ഷാധികാരിയായ ഗഫൂർവെണ്ണിയോടിനേ അറിയിക്കുകയായിരുന്നു.
പലരേയും മുൻകൂട്ടി മാറ്റി പാർപ്പിച്ചെങ്കിലും ഇവർക്ക് മാറിപ്പോകാൻ കഴിഞ്ഞിട്ടില്ല.
ബന്ധപ്പെട്ട അധികാരികളോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയില്ല എന്ന ആക്ഷേപവും ഇവിടെത്തുകാർ ഉന്നയിക്കുന്നുണ്ട്. അസുഖബാധിതരും വൃദ്ധരുമാണ് ഇവിടെ താമസിക്കന്നവരിൽ ഭൂരിഭാഗവും.
കോവിഡ് നിയന്ത്രണങ്ങൾ
പാലിക്കേണ്ടതിനാൽ മലയിറങ്ങി വെണ്ണിയോട് വിളമ്പുകണ്ടം അങ്ങാടികളിലേക്ക് പോകാനും ഇവർക്ക് കഴിയില്ല.
പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി വേർതിരിക്കപ്പെട്ട മുപ്പത് കുടുംബങ്ങളാണ് ഇവിടെയുള്ളത്. കിലോമീറ്ററുകളോളം കാൽനടയായി ഭക്ഷ്യവസ്തുക്കളും ചുമന്ന് ചെങ്കുത്തായ കയറ്റം കയറി ഇരുപത്തി അഞ്ചോളം വരുന്ന വളണ്ടിയർമാർ ഈ വീടുകളിൽ
ഭക്ഷണ കിറ്റുകൾ എത്തിക്കുകയായിരുന്നു.
കൂലിയും വേലയുമില്ലാതേ ബുദ്ധിമുട്ടുന്ന മലമുകളിലേ ദരിദ്രകുടുംബങ്ങൾക്ക് ഇത് ഏറേ ആശ്വാസകരമായിട്ടുണ്ട്.
ഗഫൂർ വെണ്ണിയോട്. കെ.കെ.മുഹമ്മദലി .ബാവ മൈലാടി,ജെ മുഹമ്മദ് അനസ്‌. ഗ്ലോബൽ  കെ എം.സി.സി..  കണിയാമ്പറ്റ പഞ്ചായത്ത് ഭാരവാഹികളായ ഷാജി ചോമയിൽ. ബാവ അട്ടശ്ശേരി.കെ.ഷെഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *