April 26, 2024

ഓലിക്കൽ ചെറിയാൻ സ്മാരക ‘ ഗ്രാമവികാസ് സേവാകേന്ദ്രം”കെട്ടിടത്തിൻ്റെ ശിലാസ്ഥാപനംനടത്തി.

0
Img 20200811 Wa0238.jpg
 .മീനങ്ങാടി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 30ലക്ഷംരൂപവകയിരുത്തി നിർമ്മിക്കുന്ന ചീരാംകുന്ന് “ഓലിക്കൽ ചെറിയാൻ സ്മാരക ' ഗ്രാമവികാസ് സേവാകേന്ദ്രം”കെട്ടിട ത്തിൻ്റെ തറക്കല്ലിടൽ  .ഐ.സി.ബാലകൃഷ്ണൻ.എം.എൽ.എ.നിർവ്വഹിച്ചു. പ്രദേശവാസിയായ ഓലിക്കൽ സൈമൺ ചെറിയാൻസൗജന്യമായി നൽകിയ10 സെൻ്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.വിവിധ ആവശ്യങ്ങൾക്കുള്ള പൊതു ജനസേവന കേന്ദ്രമായി ഈ സെൻ്റർ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത് -ഇൻഫർമേഷൻ സെൻറർ,അക്ഷയ, ഗ്രാമസഭാമീറ്റിംഗ്‌ ഹാൾ,  വാർഡ് ഓഫീസ്, ഈലൈബ്രററി,തുടർ വിദ്യാകേന്ദ്രം,തൊഴിൽ സംരംഭകത്വ പരിശീലന കേന്ദ്രം,ഉന്നതവിദ്യാഭ്യാസാധിഷ്ഠിത പഠന സഹായ കേന്ദ്രം, ഹെൽത്ത്സെൻ്റർ ഉപകേന്ദ്രം, കൾച്ചറൽ സെൻ്റർ,തുടങ്ങിയവ എല്ലാം ഒരുകേന്ദ്രീകൃത കെട്ടിട സമുച്ഛയത്തിൽ ഉൾപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ബീന വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥലം സംഭാവനയായി നൽകിയ സാറാമ്മ ചെറിയാൻ, സൈമൺ ചെറിയാൻ,എന്നിവരെ ആദരിച്ചു.വാർഡ്മെമ്പർ.ശോഭനസുബ്രഹ്മണ്യൻ, ബ്ലോക്ക് മെമ്പർ മിനിജോൺസൺ, ബേബിവർഗീസ്, പിടി.ഉലഹന്നാൻ, വിഎം.വിശ്വനാഥൻ എന്നിവർസംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *