May 7, 2024

പുതുശ്ശേരിക്കടവ് ലിമിറ്റഡ് ക്ലസ്റ്റർ: കുടുബാംഗങ്ങൾക്കൊരുമിച്ച് കോവിഡ് വരുന്നത് പുതിയ പ്രവണത

0
Img 20200813 Wa0262.jpg

കൽപ്പറ്റ:  രണ്ട് കുടുംബങ്ങളിലായി പത്തിലധികം പേർക്ക് കോവിഡ് 19 രോഗം ബാധിച്ചതോടെ പുതുശ്ശേരികടവ് ലിമിറ്റഡ് ക്ലസ്റ്റർ ആയി . വയനാട് ജില്ലയിലെ വലിയ  ക്ലസ്ററർ ആയി മാറിയ വാളാട് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെന്നും രോഗ മുക്തരായി ആശുപത്രി വിടുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടന്നും  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ  രേണുക പറഞ്ഞു.

    കുടുംബത്തിൽ ഒരാൾക്ക് പോസിറ്റീവ് ആയാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കുടുംബത്തിലെ ഭൂരിഭാഗം പേർക്കും പോസിറ്റീവ് ആകുന്നതാണ് പുതിയ പ്രവണത.  ശ്രദ്ധക്കുറവും ജാഗ്രത കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഡിഎംഒ പറഞ്ഞു.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്ന ഈ പ്രവണത ഇന്ന് വയനാട്ടിലും വ്യാപകമാണ്.ഏതെങ്കിലും തരത്തിൽ രോഗം വരാനുള്ള സാഹചര്യം ഉള്ളവർ റൂം ക്വാറന്റയ്ൻ   നിർബന്ധമായും പാലിച്ചാൽ കുടുംബാംഗങ്ങളെ രോഗബാധയിൽ നിന്നും ഒഴിവാക്കാം എന്നും ഡോക്ടർ ആർ. രേണുക പറഞ്ഞു.
കൽപ്പറ്റയിൽ മരിച്ച വ്യാപാരിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു ഇവിടങ്ങളിൽ ഇനി കൂടുതൽ രോഗികൾ ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് നിഗമനം.
ജില്ലയുടെ മറ്റ് പല ഭാഗങ്ങളിലും സ്ഥിതി നിയന്ത്രണവിധേയം ആയിട്ടുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ  വിലയിരുത്തൽ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *