August 17, 2026

വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

0
By ന്യൂസ് വയനാട് ബ്യൂറോ
നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍  എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും  അമ്പുകുത്തി 19 കൃഷ്ണപുരം റോഡ് റീ ടാറിംഗ്, പണയമ്പം നായ്ക്ക കോളനി റോഡ് കല്‍വര്‍ട്ട് നിര്‍മ്മാണം, ഒള്ളോത്താഴത്ത് കവല ചക്കാലക്കുന്നേല്‍ കവല റോഡ് റീ ടാറിംഗ്,  ചിറ്റൂര്‍ അരിമാനി റോഡ് റീ ടാറിംഗ് എന്നീ പ്രവൃത്തികള്‍ക്ക്  പത്ത് ലക്ഷം രൂപ വീതവും നരിക്കുണ്ട് പായിക്കൊല്ലി റോഡ് റീ ടാറിംഗ് – 15 ലക്ഷം, ട്രാന്‍സ്‌ഫോര്‍മര്‍ കവല- വെട്ടിക്കവല റോഡ് റീ ടാറിംഗ് – 16 ലക്ഷം, കാട്ടാംകോട്ടില്‍ കവല- വെട്ടിക്കവല റോഡ് റീ ടാറിംഗ് 12 ലക്ഷം, പാപ്ലശ്ശേരി- മാടപ്പള്ളിക്കുന്ന് റോഡ് ടാറിംഗ് – 25 ലക്ഷവും അനുവദിച്ചു. ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തൃശ്ശിലേരിയിലെ വയനാട് ഹാന്‍ഡ്‌ലൂം ആന്റ് പവര്‍ലൂം മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ഒരു ലക്ഷവും വാരാമ്പറ്റ ഗവ.ഹൈസ്‌ക്കൂളിന് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 17 ലക്ഷം രൂപയും അനുവദിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *