September 30, 2026

രൂക്ഷമായ വന്യമ്യഗ ശല്യത്തിനെതിരെ കെ.സി.വൈ.എം. നിരാഹര സമരം നടത്തി.

0
IMG-20200815-WA0494.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ രൂക്ഷമാകുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണണം എന്ന് അവശ്യപെട്ട്  കെ.സി.വൈ.എം ബത്തേരി മേഖലയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നിരാഹര സമരം നടത്തി. കെ.സി.വൈ.എം മേഖല പ്രസിഡന്റ്‌ ഷെറിൻ മേസ്തിരിപറമ്പിൽ, മേഖല സെനറ്റ് അംഗം അൽജോസ് എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി വയനാട് ജില്ലയിൽ അതിരൂക്ഷമായ വന്യജീവി ശല്യം ആണ് അനുഭവപ്പെടുന്നത്.  വടക്കനാട്,  ചീരാൽ,  ബത്തേരി തുടങ്ങിയ മേഖലകളിൽ വ്യാപകമായ കൃഷി നാശങ്ങൾ നടക്കുന്നത് പതിവാണ്. മാത്രമല്ല മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇതിനെല്ലാം ശാശ്വതമായ പരിഹാരം ആവശ്യമാണ്. സർക്കാർ ഈ വിഷയത്തിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും  കെസിവൈഎം മേഖല കമ്മറ്റി അറിയിച്ചു.  കെസിവൈഎം മേഖല ഡയറക്ടർ ഫാ.പ്രതീഷ്‌,  അനിമേറ്റർ ഡോ. സിസ്. നാൻസി,  സെക്രട്ടറി വിപിൻ, സ്നേഹ, അഖില ജോൺ, ചാൾസ്  എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരപരിപാടി ബത്തേരി ഫൊറോനാ വികാരി ജെയിംസ് പുത്തൻപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ  ടി.എൽ സാബു, ഷാജു അരംപുളിക്കൽ,  ഡെനിൽ കൈനിക്കൽ,  തുടങ്ങിയവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *