April 29, 2024

കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതി ഉത്ഘാടനം തിങ്കളാഴ്ച

0
മാനന്തവാടി :
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ക്ഷീര കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു.
  മാനന്തവാടി ബ്ലോക്ക്‌തല വിതരണ ഉദ്ഘാടനം  ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12മണിക്ക് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വെച്ച് നടത്തും. മാനന്തവാടി നിയോജകമണ്ഡലം എം എൽ എ  ഒ ആർ കേളു  ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പ് ജില്ലാ മേധാവി കെ എം ഷൈജി ,മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജു എന്നിവർ പങ്കെടുക്കും. ബ്ലോക്ക്‌ പരിധിയിലെ 21 ക്ഷീരസംഘങ്ങളിലും വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണോത്ഘാടനം നടത്തും.  കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്ഘാടന പരിപാടികൾ സംഘടിപ്പിക്കുന്നത്. 
ബ്ലോക്കിലെ 5000 ക്ഷീരകർഷകർക്ക് 6335 ചാക്ക് കേരളഫീഡ് കാലിത്തീറ്റയും 3716 ചാക്ക് മിൽമ കാലിത്തീറ്റയുമാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയുന്നത്.  ഒരു ബാഗ് കാലിത്തീറ്റക്ക് 400 രൂപയാണ് സബ്‌സിഡി അനുവദിക്കുന്നത്. 2020 ഏപ്രിൽമാസം ക്ഷീരസംഘങ്ങളിൽ പാലളന്ന മുഴുവൻ ക്ഷീരകര്ഷകർക്കും പദ്ധതി മുഖാന്തരം കാലിത്തീറ്റ ലഭ്യമാക്കും. ഏപ്രിൽ മാസത്തിലെ ശരാശരി പാലളവ് 10 ലിറ്റർ താഴെ ആണെങ്കിൽ കർഷകന് 50 കിലോഗ്രാം കാലിത്തീറ്റയും 11-20 ലിറ്റർ പാലളന്ന കർഷകർക്ക് 150 കിലോഗ്രാം കാലിത്തീറ്റയും 20 ലിറ്ററിന് മുകളിൽ പാലളന്ന കർഷകന് 250 കിലോഗ്രാം  കാലിത്തീറ്റയുമാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *