April 26, 2024

പൊതു ജന സേവനത്തിൽ വിശ്രമമില്ലാതെ പോലീസ് വളണ്ടിയർമാർ

0
Img 20200815 Wa0413.jpg
കൽപ്പറ്റ:
കോവിഡ് കാലത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അക്ഷീണ പ്രയത്നത്തിലാണ് പൊലീസ് വളണ്ടിയർമാർ… കൽപ്പറ്റ നഗരത്തിൽ 12 വളണ്ടിയർമാരാണ് ഇത്തരത്തിൽ കർമ്മനിരതരാതായിട്ടുള്ളത്.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സ്ഥലങ്ങളും കണ്ടെയ്മെൻറ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പലസ്ഥലങ്ങളിലും റോഡുകൾ അടയ്ക്കുകയും ഗതാഗത തടസ്സമുള്ള സ്ഥലങ്ങളിൽ വാഹനങ്ങളെ  തിരിച്ചു വിടുന്നതും ജില്ലയിലെ പോലീസുകാർക്ക്  വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ ഓരോ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കർമ്മനിരതരായി പോലീസ് വാളണ്ടിയർമാരെ രൂപീകരിച്ചത്. കൽപ്പറ്റയിലെ പലഭാഗങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്.  ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതിരിക്കുന്നവനും , കണ്ടെയ്മെൻറ് സോൺ നിലനിൽക്കുന്ന ഭാഗങ്ങളിൽ ഗതാഗതം തിരിച്ചുവിടുന്നതിനും പൊലീസിനൊപ്പം ഇവരും മുൻപന്തിയിലുണ്ട്. കൽപ്പറ്റ  എസ് എച്ച് ഒ അബ്ബാസലി, സിഐ അഗസ്റ്റിൻ, എസ് ഐ ജെയിംസ് എന്നിവരുടെ കീഴിലാണ് ഇവരുടെ പ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റെസ്ക്യൂ ടീമിനൊപ്പം ഇവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.   രമേശ് കുമാർ ആർ സി, സർണാസ്, മനോജ്കുമാർ, നജീം, അദ്വൈത്, അൻസിൽ, ആനന്ദൻ പാലപ്പറ്റ, ബഷീർ, ബുഷർ,  സൈദലവി ,മുബഷീർ, സാജീദ് എന്നിവരാണ് കൽപ്പറ്റയിൽ പോലീസ് വളണ്ടിയറായി പ്രവർത്തിക്കുന്നത്. വിദേശ സഹായം കിട്ടിയതോടെ  പോലീസ് വളണ്ടിയർമാർ ചെയ്ൻസോ, ആക്സോ എന്നിവ ഇതിനോടകം തന്നെ വാങ്ങിയിട്ടുണ്ട്. സേഫ്റ്റി ജാക്കറ്റ്, ഹെൽമെറ്റ് എന്നിവയുടെ അഭാവത്തിലാണ് ഇവരുടെ പ്രവർത്തനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *