September 29, 2026

സ്വാതന്ത്ര്യ ദിന സ്മരണ പുതുക്കി ഗവ: എൽ പി. എസ് എടയൂർക്കുന്ന്

0
IMG-20200815-WA0599.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടയൂർക്കുന്ന്: ഗവ: എൽ. പി. എസ് എടയൂർക്കുന്നിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. പ്രധാന അധ്യാപകൻ അബ്ദുൾ റസാഖ് എ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  സ്വാതന്ത്യ ദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദo പ്രകടിപ്പിച്ചു.  എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ ഭാരതത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. കോവിഡ് മുൻ കരുതലുകൾ എല്ലാം പാലിച്ചുകൊണ്ടാണ് സ്വാതന്ത്ര്യ ദിന ചടങ്ങ് നടത്തിയത്. അധ്യാപകരായ മധു.ടി, സിനി എ ബി, രേഖ എൻ , അനുപമ, നിഷ പോൾ, ബിജി പോൾ, നിമിഷ, സൂര്യ സുരേന്ദ്രൻ, ശ്രീമ , നിക്സൺ (ഓഫീസ് സ്റ്റാഫ് ) , സരോജിനി (സ്റ്റാഫ്) എന്നിവർ സ്വാതന്ത്യ ദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.  അനിൽ കുമാർ  (അധ്യാപകൻ) നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *