May 22, 2026

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തി

0
IMG-20200817-WA0295.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സേവ് കേരള സ്പീക് അപ്പ് ക്യാമ്പയിന്റെ ഭാഗമായി മേപ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയായിരുന്നു സമരം. സമരം മേപ്പാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബി.സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. ടി.എ.മുഹമ്മത് അധ്യക്ഷത വഹിച്ചു. പി.ഇ. ഷംസുദ്ദീൻ, ഒ.വി.റോയ്, രാജു ഹെജമാഡി, രാധ രാമസ്വാമി, കെ.ബാബു, ടി.എം. ഷാജി, മജീദ്,ബാബു തോമസ്, പനീർ ശെൽവം, സാഹിറ, ശ്രീജ ബാബു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *