May 16, 2024

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ 18500 പാക്കറ്റ് ഹാൻസ് പിടികൂടി

0
Img 20200817 Wa0103.jpg
കൽപ്പറ്റ: : വയനാട് എക്സൈസ് ഇൻറലിജൻസ്   മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ 
18500 പാക്കറ്റ് ഹാൻസ് പിടികൂടി. 
രണ്ട് ഗുണ്ടൽപേട്ട സ്വദേശികളെ അറസ്റ്റ് ചെയ്തു.

 KA 54 6866 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 18500 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് പാർട്ടിയും ചേർന്നാണ്  പിടികൂടിയത്.
എക്സൈസ് ഇൻറലിജൻസ്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ഇവ പിടികൂടിയത് ' 
 കർണ്ണാടകയിൽ നിന്നും ബത്തേരിയിലേക്ക് വിൽപ്പനക്ക് 14 ചാക്കുകളിലായി കൊണ്ടുവന്നതാണ് ഇത്. വിപണിയിൽ ഉദ്ദേശം കാൽക്കോടിയോളം രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഇൻ്റലിജൻസ് ഇൻസ്പെക്ടർ എം.കെ.  സുനിൽ., ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ  ഹരീഷ് കുമാർ പ്രിവൻ്റീവ് ഓഫീസർമാരായ കെ.. രമേഷ്,  പി.എസ്   വിനീഷ് , കെ.പി.  ലത്തീഫ്,  കെ.വി. വിജയകുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ , രാജേഷ് തോമസ് , എക്സൈസ് ഡ്രൈവർ എം.എം.  ജോയി  എന്നിവർ പാർട്ടിയിലുണ്ടായിരുന്നു. ഗുണ്ടിൽ പേട്ട സ്വദേശികളായ മല്ലു, കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതിയേയും തൊണ്ടിമുതലുകളും വാഹനവും പോലീസിന് കൈമാറുന്നതാണ്. കഴിഞ്ഞ മാസവും എക്സൈസ് പാർട്ടി 680 കിലോ ഹാൻസ് പിടികൂടിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *