August 17, 2026

ബത്തേരി ലയൺസ് ക്ലബ്ബ് വിദ്യാമിത്രം പരിപാടിയുടെ ഭാഗമായി ടി.വി യും കേബിൾ കണക്ഷനും നൽകി

0
Screenshot_2020-08-19-14-28-02-271_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി ലയൺസ് ക്ലബ്ബ് 2020-21 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ഡിസ്ട്രക്ടട്  ഗവർണർ യോഹന്നാൻ മറ്റത്തിൽ നിർവ്വഹിച്ചു. പുതിയ പ്രസിഡൻ്റായി  എം.കെ സത്യനെയും, സെക്രട്ടറിയായി  മനോജ് ജോസഫിനെയും, ഖജാൻജിയായി സി.എം. ജെയിംസിനെയും തെരഞ്ഞെടുത്തു.തുടർന്ന് നടന്ന ചടങ്ങിൽ അഡീഷണൽ ക്യാബിനറ്റ് സെകട്ടറി പി.എൻ.സുരേന്ദ്രൻ, റീജീ നൽ ചെയർ മാൻ ഡോ.ശിവ കുമാർ, ജോൺസൻ എന്നിവർ സംസാരിച്ചു. കുപ്പാടി സ്ക്കൂളിലെ വിദ്യാർത്ഥിനിക്ക് വിദ്യാമിത്രം പരിപാടിയുടെ ഭാഗമായി ടി.വി യും കേബിൾ കണക്ഷനും നൽകി. വർഷം തോറും നൽകി വരാനുള്ള സ്കറിയ എൻഡോവ്മെൻ്റ്' അസംപ്ഷൻ ഹൈസ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് നൽകി. തപോവനം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് അരിയും പച്ചക്കറികളും നൽകി. അടുക്കള തോട്ട നിർമ്മാണത്തിനാവശ്യമായ പച്ചക്കറി തൈകളും വിതരണം ചെയ്തു.
            ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *