August 16, 2026

പോക്സോ കേസിൽ പ്രതിക്ക് 17 വർഷം തടവും പിഴയും ശിക്ഷ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത  പട്ടികവർഗ്ഗ വിഭാഗത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച്  ബലാത്സംഗത്തിന് ശ്രമിച്ചുവെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത  പ്രതിക്ക്  17 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കൽപ്പറ്റയിലെ പ്രത്യേക കോടതി (പോക്സോ  കോടതി )യാണ് ശിക്ഷ വിധിച്ചത്.
പ്രതി നായ്ക്കട്ടി തേർവയൽ കോളനിയിലെ കൊഞ്ചന്റെ  മകൻ ടി .കെ സുനിൽകുമാറി (25)നാണ്  ജഡ്ജി എം.വി. രാജകുമാര ശിക്ഷ വിധിച്ചത്.
പ്രതി പിഴ അടയ്ക്കുകയും ആണെങ്കിൽ പെൺകുട്ടിക്ക് നൽകുവാനും
ഇരയായ പെൺകുട്ടിക്ക്
 വിക്റ്റിം കോമ്പൻസേഷൻ സ്കീം  പ്രകാരം   മതിയായ നഷ്ടപരിഹാരം നൽകാൻ  ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും  ജഡ്ജി എം .വി രാജകുമാര നിർദ്ദേശം നൽകി.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി സിന്ധു ഹാജരായി.
2019 ലാണ്    കേസിന് ആസ്പദമായ സംഭവം .
സുൽത്താൻബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ.ആർ. പ്രശാന്ത് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത് . പിന്നീട് സ്റ്റേഷൻ എ.എസ്.ഐ. ഇ. അബ്ദുള്ള കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു .എ.എസ് ഐ മാരായ മാത്യു, ഉമ്മർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *