April 30, 2026

രാജീവ് ഗാന്ധിയുടെ എഴുപത്താറാം ജന്മദിനം ആചരിച്ചു

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സ്വപ്നം കാണുകയും അതിനനുസരിച്ച് ഭാവനസമ്പന്നമായ ഒട്ടനവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കുകയും ചെയ്ത ധീഷണശാലിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്താറാം ജന്മദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പി.പി ആലി, കെ.കെ അബ്രാഹം, കെ.വി പോക്കര്‍ഹാജി, എം.എ ജോസഫ്, ബിനു തോമസ്, വിജയമ്മ ടീച്ചര്‍, പി.കെ അനില്‍കുമാര്‍, ഗിരീഷ് കല്‍പ്പറ്റ, അഗസ്റ്റിന്‍ പുല്‍പ്പള്ളി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വി. നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *