April 30, 2026

കേരള ബാങ്കില്‍ സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ട് നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ


 കേരള ബാങ്കില്‍ പ്രത്യേക സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ട് നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. ശാഖകള്‍ കേന്ദ്രീകരിച്ച് സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും പുതുതായി കൂടുതല്‍ എസ്.ബി, കറന്റ് അക്കൗണ്ടുകള്‍ ആരംഭിക്കുകയുമാണ് ചിങ്ങം ഒന്നു മുതല്‍ ആരംഭിച്ച ഒരുമാസക്കാലത്തെ യജ്ഞത്തിന്റെ ലക്ഷ്യം.  എസ്.ബി അക്കൗണ്ട് തുടങ്ങുന്നവരില്‍ ആവശ്യക്കാര്‍ക്ക് അപ്പോള്‍തന്നെ ദിവസേനെ എ.ടി.എമ്മുകള്‍ വഴി 30000 രൂപവരെ പിന്‍വലിക്കാനും ഓണ്‍ലൈന്‍, പി.ഒ.എസ് സംവിധാനങ്ങള്‍ വഴി 30000 രൂപയുടെ ഷോപ്പിംഗ് നടത്താനും കഴിയുന്ന റുപേ കാര്‍ഡ് നല്‍കും.
നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം എ കെ ഹര്‍ഷലില്‍ നിന്നും ആദ്യനിക്ഷേപം സ്വീകരിച്ച് കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ കെ പി അജയകുമാര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി സൂപ്പി, വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എസ് രാമനാഥന്‍, സീനിയര്‍ മാനേജര്‍മാരായ വിനോദന്‍ ചെറിയാലത്ത്്, കെ ശശികുമാര്‍, മാനേജര്‍ സി എസ് നൗഷാദ് എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *