September 28, 2026

നീറ്റ് പരീക്ഷ സെന്റ്ർ :രാഹുൽ ഗാന്ധിക്ക് കത്തെഴുതി കെ പി സി സി സെക്രട്ടറി കെ.കെ അബ്രഹാം

0
By ന്യൂസ് വയനാട് ബ്യൂറോ
                                       കൽപ്പറ്റ: സെപ്തംബർ മാസം 13 -ന്  നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് വയനാട് ജില്ലയിൽ പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച്  കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം വയനാട് എം.പി  രാഹുൽ ഗാന്ധിക്ക് കത്തെഴുതി. കോവിഡ് 19 വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ നിന്നും പരീക്ഷ എഴുതുന്നതിന്  മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ഉദ്യോഗാർത്ഥികൾക്കുണ്ടാകുന്ന വിഷമതകൾ കാണിച്ചാണ് കത്ത്. നിലവിൽ നീറ്റ് പരീക്ഷ എഴുതുന്നതിന് വയനാട് ജില്ലയിൽ പരീക്ഷകേന്ദ്രം ഇല്ല. വയനാട്ടിൽ നിന്നും നിരവധി കുട്ടികളാണ് മറ്റ് ജില്ലകളിൽ പോയി പരീക്ഷ എഴുതുന്നത്. ആയതിനാൽ കോവിഡ് 19 പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷയ്ക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നും കുട്ടികളുടെ ആശങ്ക അകറ്റണമെന്നും കെ.കെ അബ്രഹാം കത്തിലൂടെ അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *