May 7, 2024

പെട്രോൾ പമ്പ് വിവാദം: ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

0
Img 20200822 Wa0301.jpg
.
; കഴിഞ്ഞ ദിവസം തൊണ്ടര്‍നാട് പോലീസ് പിടികൂടിയ നാലംഗ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി പിടിയില്‍.പേരാമ്പ്ര സ്വദേശി പ്രസൂണ്‍ കുമാര്‍(28)നെയാണ് തൊണ്ടര്‍നാട് എസ്.ഐ.എ യു.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയില്‍ വെച്ച് പിടികൂടിയത്.പേരാമ്പ്രയിലുള്ള ശിവജിസേനയിലുള്‍പ്പെട്ടതാണ് ഇപ്പോള്‍ പിടികൂടിയ പ്രതിയുമെന്നാണ് സൂചന.ഈ മാസം 14 നായിരുന്നു ആയുധങ്ങളുമായെത്തിയനാലംഗസംഘത്തെ തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്.വെള്ളമുണ്ടയിലെ പെട്രോള്‍ പമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഗുണ്ടാസംഘം വയനാട്ടിലെത്തിയതെന്ന ആരോപണമുയര്‍ന്നിരുന്നു.ഇത് സംബന്ധിച്ച് പമ്പ് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *