March 29, 2024

കുട്ടികളുടെ മാനസികാരോഗ്യം വളർത്തുന്നതിന് വിഭാവനം ചെയ്ത ‘ചിരി’ പദ്ധതിക്ക് സ്വീകാര്യത വർദ്ധിച്ചു

0
Img 20200823 Wa0159.jpg
കൽപ്പറ്റ.
കുട്ടികളുടെ മാനസികാരോഗ്യം വളർത്തുന്നതിന്  വിഭാവനം ചെയ്ത 'ചിരി' പദ്ധതിക്ക് സ്വീകാര്യത വർദ്ധിച്ചു.
                  ലോക്ക് ഡൗൺ കാലയളവിൽ നമ്മുടെ വിദ്യാർത്ഥികൾ online Class ആശ്രയിക്കുന്ന അവസരത്തിൽ ചിലരെങ്കിലും  പഠനസംബന്ധമായും അല്ലാത്തതായും നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. കൂട്ടുകാരുമായി ഇടപഴകാനോ പുറത്ത് പോയി കളിക്കാനോ ബന്ധുക്കളെ കാണാനോ വീടുകളിൽ പോകാനോ സാധിക്കാതെ സ്വന്തം വീടുകളിൽ തന്നെ ദിവസങ്ങളോളം കഴിഞ്ഞുകൂടേണ്ട അവസ്ഥയിൽ   ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്ന് പറയാനും അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് അവരെ ജീവിതത്തിലെ സന്തോഷങ്ങളിലേക്കും പ്രതീക്ഷയിലേക്കും കൈ പിടിച്ച് ഉയർത്താനും അവരുടെ ചിന്തകളെ സർഗ്ഗാത്മകമായ തലങ്ങളിലേക്ക് തിരിച്ചുവിടാനുമായിട്ടുള്ള ഒരു പദ്ധതിയാണ് “ചിരി “.
        കേരളത്തിൽ ഈ ലോക്ക് ഡൗൺ കാലയളവിൽ (March to June)  ഏകദേശം 66 കുരുന്നുകളാണ് ആത്മഹത്യ  ചെയ്തത് . മുൻ വർഷങ്ങളിലും ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിലും അവയുടെ കാരണങ്ങൾ വ്യത്യസ്തമാണ് എന്നതാണ് “ചിരി ” പദ്ധതി ആരംഭിക്കാനുണ്ടായ സാഹചര്യം.
 18 വയസ്സിനു താഴെയുള്ള ഏതൊരു കുട്ടിക്കും “ചിരി ” ഹെൽപ് ലൈൻ നമ്പറായ 9497900 200 ലേക്ക് വിളിക്കാവുന്നതാണ്‌. ഇത്തരം കുട്ടികളെ ശ്രദ്ധയിൽ പെട്ടാൽ  മുതിർന്നവർക്കും അധ്യാപകർക്കും വിളിച്ചറിയിക്കാവുന്നതോ മിസ് കോൾ ചെയ്യാവുന്നതോ ആണ്. 
 ചിരി പദ്ധതിയിൽ  18 വയസ്സുവരെയുള്ള കുട്ടികൾക്ക് (SPC, Non SPC, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ) പ്രയോജനം ലഭിക്കുന്നു.
               കേരള പോലീസിൻ്റെ 'Children & Police 'എന്ന പ്രൊജക്റ്റിൻ്റെ ഭാഗമായ “ചിരി” പദ്ധതിയിൽ SPC യുംORCയും കൈകോർക്കുന്നു. 
       ഈ പദ്ധതിയിൽ ജില്ലാതലത്തിൽ ട്രയിനിംഗ് ലഭിച്ച 15 SPC കാഡറ്റുകളുള്ള Peer Mentors ഗ്രൂപ്പും 3 teachers ഉം 2 ORC ട്രയിനർമാരും ഉൾപ്പെടുന്ന Elder mentors ഉം 2 സൈക്കോളജിസ്റ്റ് 2 സൈക്യാട്രിസ്റ്റ് എന്നിവർചേർന്ന ഒരു ടീമും .
സംസ്ഥാന തലത്തിൽ ഈ മേഖലയിൽ പ്രാഗത്ഭ്യമുള്ളവരും CAP House (Children And Police House) ഉദ്യോഗസ്ഥൻമാരും അടങ്ങുന്ന ഒരു ടീമാണുള്ളത്.
കുട്ടികൾ വിളിക്കുന്ന കോളുകൾ നേരിട്ട് CAP House ൽ എത്തുകയും പ്രശ്നത്തിൻ്റെ കാഠിന്യമനുസരിച്ചുള്ള വിദഗ്ധ കൗൺസിലിങ്ങുൾപ്പെടെയുള്ള         സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. 
കുട്ടികളുടെ എന്തു തന്നെ വിഷമതകളായാലും ചിരിയിലേക്കു വിളിക്കാം പരിഹാരം കാണാം.
ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവുമുള്ള പുതു തലമുറയാണ് പദ്ധതിയുടെ ലക്ഷ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *