August 14, 2026

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ കൃഷി ഇറക്കി

0
IMG-20200824-WA0211.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ കൃഷി ഇറക്കി. പദ്ധതി മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി ഭരതൻ ഉദ്ഘാടനം ചെയ്തു.  ഇത്തവണ ഏഴര ഏക്കറിൽ ആണ് തരിശുഭൂമി നെൽ കൃഷി ഇറക്കിയിട്ടുള്ളത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി അഹമ്മദ് പരിപാടിയിൽ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ പി അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന ഷാഹുൽ, എം സി ബാലകൃഷ്ണൻ, എ എൻ ശൈലജ, കൃഷി ഓഫീസർ കെ റ്റി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ചൂതുപാറ പ്രഭാകരൻ ബേബിയാണ് കൃഷിയിറക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *