August 14, 2026

വയനാട് സ്വദേശി സരുൺ മാണിക്ക് യങ്ങ് അച്ചീവർ അവാർഡ്

0
IMG-20200824-WA0210.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: വയനാട് മീനങ്ങാടി സ്വദേശി സരുൺ മാണിയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കോളേഴ്സിന്റെ ഈ വർഷത്തെ യങ്ങ് അച്ചീവർ അവാർഡ് ലഭിച്ചു. ബയോമെഡിക്കൽ എഞ്ചിനീയറിംഗ് രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. കേരളത്തിലെ ബയോമെഡിക്കൽ എഞ്ചിനീയർമാരുടെ സംഘടനയായ ബയോമെഡിക്കൽ എഞ്ചിനീയഴ്സ് ആൻറ് ടെക്‌നീഷ്യൻസ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡണ്ടാണ് എൽ എൽ ബി ബിരുദധാരി കൂടിയായ അദ്ദേഹം. നിരവധി ദേശീയ – അന്തർദേശീയ ജേർണലുകളിൽ എഡിറ്റോറിയൽ ബോർഡ് അംഗമായും നിരൂപകനുമായും പ്രവർത്തിച്ചു വരുന്നു. ദി ഇൻസ്റ്റിറ്റ്യുഷൻ ഓഫ് എഞ്ചിനീയഴ്‌സ് ഇന്ത്യയുടെ ചാർട്ടേർഡ് എഞ്ചിനീയർ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാർഡ്, യങ്ങ് എഞ്ചിനീയർ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *