June 13, 2026

ശുചിത്വ പദവി പ്രഖ്യാപനം; ജില്ലാതല കമ്മറ്റി രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ശുചിത്വപദവി ഗ്രേഡിംഗ് നടത്തി ഹരിത തദ്ദേശസ്ഥാപനമാക്കി പ്രഖ്യാപനം നടത്തുതിന് ജില്ലാതല ശുചിത്വപദവി അവലോകന സമിതി രൂപീകരിച്ചു. ജില്ലാകളക്ടര്‍ ചെയര്‍മാനായുള്ള സമിതിയില്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ കണ്‍വീനര്‍മാരായിരിക്കും. കുടുംബശ്രീ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍-ദേശീയ ആരോഗ്യദൗത്യം, ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളിലുള്ള വിദഗ്ദരായ രണ്ട് ആര്‍ പി മാര്‍ എിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയുടെ ആദ്യയോഗത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും രണ്ട് പരിശോധന സംഘങ്ങളെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *