ഓണ കാലത്ത് സംസ്ഥാന അതിർത്തിയിൽ പരിശോധന കർശനമാക്കാൻ എക്സൈസ് വകുപ്പ്
.
മാനന്തവാടി: കേരള-കർണാടക എക്സൈസ് ഉദ്യോഗസ്ഥർ സംയുക്തമായണ് ബാവലി ബൈരകുപ്പ തോണിക്കടവ് , മച്ചൂർ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത് ഓണഘോഷത്തിന് അതിർത്തിക്കടന്ന് മദ്യവും മയക്കമരുന്നും കടന്ന് വരുന്നത് തടയുന്നതിനാണ് സംയുക്ത പരിശോധന. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ നൂറ് കിലോയിലധികം കഞ്ചാവാണ് അതിർത്തിയിൽ പിടികൂടിയാത്.
കേരള കർണാടക അതിർത്തിയിൽ മുൻ കാലങ്ങളിൽ നടത്തിയ സംയുക്ത പരിശോധനകൾ വിജയം കണ്ടതോടെയാണ് ഇരു സംസ്ഥാനത്തേയും എക്സൈസ് സംഘം വീണ്ടും സംയുക്ത പരിശോധന ആരംഭിച്ചിരിക്കുന്നത്.
തുടർന്നും സംയുക്ത പരിശോധന നടത്താനാണ് പദ്ധതി. കേരളത്തിലെയും, കർണാടകത്തിലും വ്യാജമദ്യം കഞ്ചാവുൾപ്പെടെയുള്ള മയക്ക് മരുന്ന് പിടികൂടുന്നതിന് സംയുക്ത രാത്രി പകൽ സമയ പെട്രോളിംങ് നടത്തുകയും വനം വകുപ്പു മായി സഹകരിച്ച് വനത്തിനുള്ളിൽ പരിശോധനയ്ക്കു പുറമെ, ഇരു സംസ്ഥാനത്തേയും പ്രതികളുടെ പട്ടിക കൈമാറുക, പ്രതികളായ വരെ നിരീക്ഷിക്കുക എന്നിവയാണ് മുഖ്യ ലക്ഷ്യം..കഴിഞ്ഞ രണ്ടാഴ്ച്ചയിൽ മാനന്തവാടി താലുക്കിൻ്റെ വിവിധ ഭാഗങ്ങളിലെ പരിശോധനയിൽ നിരവധി ചെറിയ കഞ്ചാവ് കോസുകൾ റജിസ്റ്റർ ചെയ്തിരിന്നു.തുടർന്നും പരിശോധന കർശനമാക്കനാണ് തിരുമാനമെന്നും മൈസൂർ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ യു.വി ഗീതയും വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ന്യൂഐമാനും പറഞ്ഞു. പരിശോധനയ്ക്ക് ചാമരാജ്നഗർ എക്സൈസ് ഡിവൈഎസ്പി എം.ഒ മോഹനൻകുമാർ, മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് അനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി ഷർഫുദീൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ബത്തേരിയിൽ തമിഴ്നാട് സംഘവുമായി ചേർന്ന് പരിശോധന നടത്തും





Leave a Reply