September 28, 2026

പനമരം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അഴിമതി: കോടതി ഉത്തരവ് നടപ്പില്‍ വരുത്തണമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് എത്രയും വേഗം നടപ്പില്‍ വരുത്തണമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ പനമരം ക്ഷീരോത്പാദക സഹകരണസംഘം ഭരണസമിതി നടത്തിയ അഴിമതി കണ്ടെത്തിയിരുന്നു. നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാകെ വന്നതോടെ കോടതിയെ സമീപിക്കുകയും ആറ് ആഴ്ചക്കകം പ്രസ്തുത തുകയായ 749960 രൂപ പ്രസിഡന്റില്‍ നിന്നും തിരിച്ചുപിടിക്കാനും പ്രസിഡന്റിനെ അയോഗ്യനാക്കുവാനും ഉത്തരവിടുകയുണ്ടായി. ഉത്തരവ് എത്രയും വേഗം നടപ്പിലാക്കിയില്ലെങ്കില്‍  സത്യാഗ്രഹസമരം അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനും ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു.  യോഗത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് അധ്യക്ഷനായിരുന്നു. ലില്ലി മാത്യു, പി എസ് അഭിലാഷ്, വിഷ്ണുപ്രസാദ്, കെ വി ആന്റണി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *