September 29, 2026

വയനാട്ടിൽ നീറ്റ് പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രം വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകും

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിൽ ജെ ഇ ഇ, നീറ്റ്  പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ടാലന്റ് എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിൽ  നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിവേദനം നൽകും. കേന്ദ്ര  മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി  രമേഷ് പൊക്രിയാൽ,  വയനാട് പാർലമെന്റംഗം രാഹുൽ ഗാന്ധി, എൻ റ്റി എ  ഡയറക്ടർ ജനറൽ  വിനീത് ജോഷി എന്നിവർക്കാണ്  മെയിലുകൾ വഴി നിവേദനം നൽകുന്നത്.
കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചു നിശ്ചയിച്ച സമയക്രമത്തിൽ  പരീക്ഷ നടത്താൻ കേന്ദ്ര ഗവണ്മെന്റ് ആലോചിക്കുന്ന ഈ അവസരത്തിൽ NEET / JEE പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും താഴെ തന്നിരിക്കുന്ന ലിങ്കിൽ കയറി തങ്ങളുടെ പരാതി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *