November 7, 2026

മുഖ്യമന്ത്രി രാജി വെക്കണം: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമവും മാർച്ചും നടത്തി

0
IMG-20200828-WA0299.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്വർണ്ണ കള്ളകടത്ത് കേസ്, സെക്രട്ടറിയേറ്റിലെ ഫയൽ കത്തിച്ച സംഭവം സി.ബി.ഐ.അന്വേഷിക്കണമെന്നും  ഇതിനെല്ലാം കാരണക്കാരനായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമവും, മാർച്ചും, നടത്തി നടത്തി.മുൻ മന്ത്രിയും, എ.ഐ.സി.സി.മെമ്പറുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് വയനാട് ജില്ല പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ അഡ്വ.എൻ.കെ.വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.ഗ്ലാഡീസ് ചെറിയാൻ, അഡ്വ.എം.വേണുഗോപാൽ, പി.വി. ജോർജ്ജ്, ഉഷാ വിജയൻ, ഡെന്നിസൺ കണിയാരം, ലൈജി തോമസ്, ലേഖാ രാജീവൻ, സിൽവി ജോസ്, മേരി ദേവസ്യ, റോസമ്മ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *