വയനാട് ജില്ലയിൽ 184 പേര്‍ കൂടി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.08) പുതുതായി നിരീക്ഷണത്തിലായത് 184 പേരാണ്. 263 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3783 പേര്‍. ഇന്ന് വന്ന 27 പേര്‍ ഉള്‍പ്പെടെ 316 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 823 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 46,071 സാമ്പിളുകളില്‍ 43,690 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 42,253 നെഗറ്റീവും 1437 പോസിറ്റീവുമാണ്





Leave a Reply