May 19, 2024

ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ: താൽപര്യ പത്രം ക്ഷണിച്ചു

0
മാനന്തവാടി നഗരസഭ ഓഫീസ് ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ചെയ്യുന്നതിന്  അംഗീകൃത ഏജൻസികളിൽ നിന്ന് താൽപര്യ പത്രം ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകൾ, ക്വാളിറ്റികൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത പ്രിൻസിപ്പൽ കൺസൾട്ടണ്ട് ടീം ലീഡർ ആയിരിക്കണം, ഐ എസ് ഒ 9001ൽ ലീഡ് ഓഡിറ്റർ കോഴ്സ് പാസ്സായിട്ടുള്ളവരും സേവന രംഗത്തെ 10 സർക്കാർ സ്ഥാപനങ്ങളിൽ എങ്കിലും ഐ എസ് ഒ 9001:2015 കൺസൾട്ടണ്ടായി സേവനം ചെയ്ത് പരിചയം ഉള്ളവരായിക്കണം. 5 മുൻസിപ്പാലിറ്റിയോ 2 മുൻസിപ്പൽ കോർപ്പറേഷനോ ഐ എസ് ഒ സർട്ടിഫൈ ചെയ്ത് മുൻപരിചയം ഉണ്ടാവണം. 
ഐ എസ് ഒ സർട്ടിഫൈഡായ കൺസൾട്ടൻസി സ്ഥാപനമായിരിക്കണം. 
പദ്ധതി അടങ്കൽ തുക 3 ലക്ഷം രൂപ, നിരതദ്രവ്യം 2.5 ശതമാനം. 
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7.
ഫോൺ :04935 240253
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *