September 27, 2026

പൊലീസ് നടപടി കിരാതവും അപലപനീയവുമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ എസ് പി ഓഫീസ് മാർച്ച്  ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ എം എല്‍ എയും, കെ പി സി സി എക്‌സിക്യുട്ടീവ് അംഗവുമായ എന്‍ ഡി അപ്പച്ചനെയും, മറ്റ് നിരവധി പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി കിരാതവും അപലപനീയവുമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റ് അപ്പച്ചനടക്കമുള്ളവർ ഇപ്പോൾ ചികിത്സയിലാണ്. 

സമാധാനപരമായും ജനാധിപത്യപരമായും നടത്തിയ സമരം അടിച്ചമർത്താൻ പൊലീസ് കാണിച്ച അത്യുത്സാഹം സംശയാസ്പദമാണ്. പൊതു പ്രശ്നങ്ങളിൽ ശാന്തി ദൂതനായി ഓടിയെത്താറുള്ള നേതാവിനെയാണ്  തെരുവിൽ ക്രൂരമായി വേട്ടയാടിയത്. അദ്ദേഹത്തിന്റെ പ്രായം പോലും പൊലീസ് പരിഗണിച്ചില്ല. മനപൂർവ്വം അക്രമിച്ച് പരിക്കേൽപ്പിച്ച പൊലീസുകാരുടെ പേരിൽ കർശന നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് ചീഫിനോടും മുഖ്യമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *