May 7, 2024

അനെര്‍ട്ട് പദ്ധതികള്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു

0
അനെര്‍ട്ടിന്റെ വിവിധ പദ്ധതികള്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. കാർഷിക ആവശ്യത്തിന്  കര്‍ഷകര്‍ ഉപയോഗിക്കുന്ന 1 എച്ച്.പി മുതല്‍ 5 എച്ച്.പി വരെയുള്ള പമ്പ് സെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്ന ഓണ്‍ഗ്രിഡ്സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 60 ശതമാനം തുക സബ്സിഡി നൽകും. 1 എച്ച്.പി. പമ്പിന് 1 കിലോവാട്ട് എന്ന തോതില്‍ സോളാര്‍ പവര്‍ ആവശ്യമായ ഈ പദ്ധതിക്ക് ഒരു കിലോവാട്ടിന് 54000 രൂപ ചിലവ് വരും. പമ്പ് പ്രവര്‍ത്തിപ്പിക്കുന്ന സമയത്തിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നത് വഴി കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കും. നിലവില്‍ 1 കി. മീ ചുറ്റളവില്‍ വൈദ്യുതി എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ കൃഷി ആവശ്യത്തിനായി 1 എച്ച്.പി മുതല്‍ 5 എച്ച്.പി വരെയുള്ള സ്റ്റാന്‍ഡ് എലോണ്‍ സോളാര്‍ പമ്പ് സെറ്റുകള്‍ സ്ഥാപിച്ചു നല്‍കുന്ന ഈ പദ്ധതിക്കും എം.എന്‍.ആര്‍.ഇ ബെഞ്ച് മാര്‍ക്ക് വിലയുടെ 60 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സബ്സിഡി നല്‍കും. നിലവില്‍ ഡീസല്‍ പമ്പ് സെറ്റ് ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. 
പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥാപനങ്ങളില്‍ വൈദ്യുതിസ്ഥിരത നിലനിര്‍ത്തുന്നതിനും  വൈദ്യുതി ബില്‍ ഗണ്യമായി കുറയ്ക്കുന്നതിനും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഫ്ഗ്രിഡ് സൗരവൈദ്യുത നിലയം സ്ഥാപിക്കുന്ന പദ്ധതിക്ക് നിലയത്തിന്റെ കപ്പാസിറ്റിക്കനുസരിച്ച് എം.എന്‍.ആര്‍.ഇ ബെഞ്ച് മാര്‍ക്ക് തുകയുടെ 30 ശതമാനം സബ്സിഡി ലഭിക്കും. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ ഗണ്യമായി കുറയ്ക്കുന്നതിന്  ഓണ്‍ ഗ്രിഡ് സൗര വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ഡെപ്പോസിറ്റ് പ്രവൃത്തിയായി അനെര്‍ട്ട് ഏറ്റെടുത്ത്  നടത്തും. പദ്ധതികള്‍നടപ്പിലാക്കുന്നതിന് wayanad@anert.in എന്ന ഇ മെയില്‍വിലാസത്തിലോ  04936 206216, 9188119412 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം. രജിസ്റ്റര്‍ ചെയ്താല്‍ സ്ഥലം സന്ദര്‍ശിച്ച് ഫീസിബിലിറ്റി, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി നല്‍കുന്നതാണെന്ന് അനെര്‍ട്ട് ജില്ലാ പ്രൊജക്ട് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *