May 7, 2024

ഭര്‍തൃമതിയായ യുവതിയെയും രണ്ടു കുട്ടികളെയും കാണാതായ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

0
Img 20200828 Wa0403.jpg
ഭര്‍തൃമതിയായ യുവതിയെയും രണ്ടു കുട്ടികളെയും കാണാതായ സംഭവത്തില്‍ ഞാറലോട് വെള്ളാരം തടത്തില്‍ ഷൈജു (30)നെ പോലീസ് അറസ്റ്റു ചെയ്തു.തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയയെും രണ്ട് മക്കളെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവാണ് ഈ മാസം 13 ന് പോലീസില്‍ പരാതി നല്‍കിയത്.ഇതോടൊപ്പം ഞാറലോട് സ്വദേശിനിയും തന്റെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതായും തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു
തൊണ്ടര്‍നാട് പോലീസ് എസ് ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ടീമാണ് തൃശൂര്‍ ജില്ലയിലെ ഉള്‍പ്രദേശത്ത് നിന്നും ഷൈജുവിനെ അറസ്റ്റു ചെയ്തത് പ്രതിക്കെതിരെ ഗാര്‍ഹിക പീഢന നിയമം ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.എസ്‌ഐ എം ഇ വര്‍ഗീസ് സി പി ഒ മാരായ സിഡിയ ഐസക്ക്, ധനേഷ്, അബ്ദുല്‍ നാസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *