ഭര്‍തൃമതിയായ യുവതിയെയും രണ്ടു കുട്ടികളെയും കാണാതായ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
ഭര്‍തൃമതിയായ യുവതിയെയും രണ്ടു കുട്ടികളെയും കാണാതായ സംഭവത്തില്‍ ഞാറലോട് വെള്ളാരം തടത്തില്‍ ഷൈജു (30)നെ പോലീസ് അറസ്റ്റു ചെയ്തു.തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയിലെ യുവതിയയെും രണ്ട് മക്കളെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവാണ് ഈ മാസം 13 ന് പോലീസില്‍ പരാതി നല്‍കിയത്.ഇതോടൊപ്പം ഞാറലോട് സ്വദേശിനിയും തന്റെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതായും തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു
തൊണ്ടര്‍നാട് പോലീസ് എസ് ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ടീമാണ് തൃശൂര്‍ ജില്ലയിലെ ഉള്‍പ്രദേശത്ത് നിന്നും ഷൈജുവിനെ അറസ്റ്റു ചെയ്തത് പ്രതിക്കെതിരെ ഗാര്‍ഹിക പീഢന നിയമം ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.എസ്ഐ എം ഇ വര്‍ഗീസ് സി പി ഒ മാരായ സിഡിയ ഐസക്ക്, ധനേഷ്, അബ്ദുല്‍ നാസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു
Leave a Reply