May 22, 2026

മുസ്‌ലിം ലീഗ് സമാഹരിച്ച സി എച്ച് സെന്റർ ഫണ്ട് കൈമാറി

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കോഴിക്കോട് സി എച്ച് സെന്ററിന് വേണ്ടി വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലത്തിൽ നിന്നും സമാഹരിച്ച തുക ജില്ലാ മുസ്ലിം ലീഗ് നേതൃയോഗത്തിൽ സെൻറർ ഭാരവാഹികളെ ഏൽപ്പിച്ചു. യഥാക്രമം കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിൽ നിന്നായി സമാഹരിച്ച 639050, 494721, 302122 രൂപയാണ് ഭാരവാഹികളായ അരിയിൽ മൊയ്തീൻ ഹാജി, അഷറഫ് പിഎൻ കെ എന്നിവരെ ഏൽപ്പിച്ചത്. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ സംഖ്യ പ്രസിഡന്റ് റസാഖ് കൽപ്പറ്റയും ജനറൽ സെക്രട്ടറി ടി.ഹംസയും മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്ന് സമാഹരിച്ച സംഖ്യ ജന സെക്രട്ടറി പി.കെ അസ്മത്തും, സുൽത്താൻ ബത്തേരി യിലെ സംഖ്യ പ്രസിഡന്റ് പി.പി അയ്യൂബ്, ജന. സെക്രട്ടറി എം.എ അസൈനാർ എന്നിവരും ഭാരവാഹികൾക്ക് കൈമാറി. പ്രസിഡൻറ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എൻ.കെ റഷീദ്, ടി.മുഹമ്മദ്, സി മൊയ്തീൻ കുട്ടി, യഹ് യാ ഖാൻ തലക്കൽ, കെ നൂറുദ്ദീൻ, റസാഖ് കൽപ്പറ്റ, പി.പി അയ്യൂബ്, പി കെ അസ്മത്ത്, എം എ അസൈനാർ, ടി.ഹംസ, കെ. അഹമ്മദ് മാസ്റ്റർ സംസാരിച്ചു. ചന്ദ്രിക പ്രചരണ ക്യാമ്പയിൻ വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *