August 16, 2026

ബാങ്ക് വായ്പകൾക്ക് മൊറോട്ടോറിയം കാലാവധി നീട്ടണം. : രാജു അപ്സര

0
By ന്യൂസ് വയനാട് ബ്യൂറോ
ബാങ്ക് വായ്പകൾക്ക്  സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയം കാലാവധി ആഗസ്റ്റ് 31 ന് അവസാനിക്കുകയാണു്. ലോക്ഡൗണിന് ശേഷവും വ്യാപാര വ്യവസായ മേഖലകളിലെ സാമ്പത്തിക നില വളരെ ശോചനീയമാണ്. കേരളത്തില്‍ ഇതുവരെ പതിനായിരത്തില്‍പരം കടകളാണ് ലോക്ക് ഡൗണിന് ശേഷം അടച്ച് പൂട്ടിയത്. ധാരാളം സ്ഥാപനങ്ങള്‍ ഇപ്പോഴും അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യാപാരം മുപ്പത്തിയഞ്ച് ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം കാലാവധി ആറ് മാസം കൂടി നീട്ടി നല്‍കണമെന്നും, മൊറോട്ടോറിയം കാലയളവിലെ പലിശ എഴുതി തള്ളുവാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പ്രധാന മന്ത്രി  നരേന്ദ്ര മോദിക്കും, കേന്ദധനകാര്യ മന്ത്രി  നിര്‍മ്മലാ സീതാരാമനും ഇതു് സംബന്ധിച്ച് നിവേദനം നല്‍കിയതായി രാജു അപ്സര അറിയിച്ചു.    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *