May 8, 2024

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ : ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
02.jpg

….          

 കല്‍പ്പറ്റ: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വയനാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കണ്‍സള്‍ട്ടന്‍സികള്‍ വഴി പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരാണ് ഈ മരണത്തിന് ഉത്തരവാദി എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ടും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ  ജഷീര്‍ പള്ളിവയല്‍  ആരോപിച്ചു. കഴിഞ്ഞ നാലര കൊല്ലം പി  എസ് സി  യെ നോക്കുകുത്തിയാക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഒരു ജോലിക്കായി കാത്ത് നില്‍ക്കുന്നത് അവരെ എന്ത് വില കൊടുത്തും സംരക്ഷിക്കും … യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ പുല്‍പ്പള്ളി അധ്യക്ഷനായിരുന്നു  സാലി റാട്ടക്കൊല്ലി, രോഹിത് ബോധി, ഹര്‍ഷല്‍ കോന്നാടന്‍, ,, ജിന്‍സണ്‍ കുളത്തിങ്കല്‍  ജോബി, ടി ജെ, ആന്റണി പി.ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *