September 27, 2026

ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി..

0
By ന്യൂസ് വയനാട് ബ്യൂറോ
..          
 കൽപ്പറ്റ: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വയനാട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കൺസൾട്ടൻസികൾ വഴി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാരാണ് ഈ മരണത്തിന് ഉത്തരവാദി എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ടും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറുമായ  ജഷീർ പള്ളിവയൽ  ആരോപിച്ചു. കഴിഞ്ഞ നാലര കൊല്ലo പി എസ് സി  യെ നോക്കുകുത്തിയാക്കുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ച് വരുന്നത്. ആയിരകണക്കിന് ഉദ്യോഗാർത്ഥികളാണ് ഒരു ജോലിക്കായി കാത്ത് നിൽക്കുന്നത് അവരെ എന്ത് വില കൊടുത്തു. സംരക്ഷിക്കും… യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ പുൽപ്പള്ളി അധ്യക്ഷനായിരുന്നു  സാലി റാട്ടക്കൊല്ലി, രോഹിത് ബോധി, ഹർഷൽ കോന്നാടൻ, ,, ജിൻസൺ കുളത്തിങ്കൽ  ജോബി, ആന്റണി ടി ജെ, ആബിദ് തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *