April 25, 2024

കൽപ്പറ്റയിൽ ഇന്നത്തെ പരിശോധനയിൽ 20 പേർക്ക് പോസിറ്റീവ് : ചീരാൽ പത്തുപേർക്ക് :മീനങ്ങാടിയിൽ നാല് പോസിറ്റീവ്

0
 കൽപ്പറ്റ : വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും 
ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കൊവിഡ് പോസിറ്റീവ് .
കൽപ്പറ്റയിൽ 20 പേർക്കും ചീരാൽ 10 പേർക്കും മീനങ്ങാടിയിൽ നാലുപേർക്കും  പോസിറ്റീവായി.
 ഇന്നലെ  രാത്രി മുതൽ നടത്തിയ പരിശോധനയിലാണ്   20 പേർക്ക്  കോവിഡ് പോസിറ്റീവായത്. . 135 ആൻറിജൻ പരിശോധനയിൽ  11 പേർക്ക് പോസിറ്റീവായി. 25 ആർ ടി പി സി ആർ പരിശോധനയിൽ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ജീവനക്കാരനും ഇയാളുടെ ഭാര്യക്കും കോവിഡ് പോസിറ്റീവായി .  കഴിഞ്ഞ ദിവസം ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ച സപ്ലൈക്കോ മാവേലി സ്റ്റോറിൽ    ഇന്ന് ഒരാൾക്ക് കൂടി  പോസിറ്റീവായി .  വെങ്ങപ്പള്ളി, പുത്തൂർ വയൽ സ്വദേശികളായ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.
കേരള ഗ്രാമീൺ    വയനാട് റീജിയണൽ  ഓഫീസിലെ മാനേജർക്കടക്കം മൂന്നു ജീവനക്കാർക്കും  കോവിഡ് പോസിറ്റീവായി. ഇന്നലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിക്കും,  രോഗിക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മാനന്തവാടി  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 15 പേർ കൽപ്പറ്റ സ്വദേശികളും ബാക്കിയുള്ളവർ മുട്ടിൽ കണിയാമ്പറ്റ കമ്പളക്കാട് സ്വദേശികളുമാണ്.
പനമരത്ത്  112 ആൻറിജൻ പരിശോധനയിൽ രണ്ടുപേർക്കും കോവിഡ്  പോസിറ്റീവ് ആയി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *