വയനാട്ടിലുണ്ട് മറ്റൊരു കാഞ്ഞിരത്തിനാൽ ജോർജ് : വനംവകുപ്പ് പകവീട്ടിയ എം. . എം. ജോസഫ്

കൽപ്പറ്റ : നിക്ഷിപ്ത വനഭൂമി എന്ന വാളുപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ ശിരസ്സ് വെട്ടിമാറ്റിയ അനേകം ഇരകളുടെ നാടാണ് വയനാട് .നാലര പതിറ്റാണ്ടായി നീതിക്ക് വേണ്ടി പോരാടി മരിച്ച കാഞ്ഞിരത്തിനാൽ ജോർജിനെപോലെ സമാനമായ ദുരന്തത്തിന് ഇരയാകേണ്ടി വന്ന മറ്റൊരു കർഷകനാണ് പൊഴുതന സേട്ടു കുന്നിൽ താമസിക്കുന്ന എം എം. ജോസഫ് . 1970 മുതൽ കൈവശം വെച്ച് കൃഷി ചെയ്തു വന്ന ഭൂമി നിക്ഷിപ്ത വനഭൂമി ആണെന്ന വാദത്തിൽ ജോസഫിന് വനംവകുപ്പ് ഉദ്യോഗസ്ഥർ നീതി നിഷേധിക്കുകയായിരുന്നു. വനവിഭവങ്ങൾ കടത്തി കൊണ്ടു പോകുന്ന വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥെനെതിരെ പ്രതികരിച്ചതിനുള്ള പ്രതികാര നടപടിയായാണ് ആ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ജോസഫിന്റെ ഭൂമി വനഭൂമിയാണ് എന്ന മുദ്ര ചാർത്തിയത്.
1981-ൽ ബാണാസുര ഡാമിന് വേണ്ടി കെ എസ് ഇ ബി ഈ ഭൂമി ഏറ്റെടുത്തു. വർഷങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തിന് മാത്രം യാതൊരുവിധ നഷ്ടപരിഹാരവും കിട്ടിയില്ല . കാരണമായി പറഞ്ഞത് അന്നത്തെ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഇത് നിക്ഷിപ്ത വനഭൂമി ആണെന്ന് എഴുതിവെച്ചു എന്നുള്ളതാണ് .
കാഞ്ഞിരത്തിനാൽ ജോർജിന്റെ അതേ അവസ്ഥയിലാണ് ജോസഫിൻറെ കുടുംബവും ഇപ്പോഴുള്ളത്. തരിയോട് വില്ലേജിൽ 11 പേരെ ഒഴിപ്പിച്ചു. ഇതിൽ ഒമ്പത് പേർക്ക് നഷ്ടപരിഹാരം നൽകുകയും മറ്റൊരു വ്യക്തിയുടെ മരണത്തോടുകൂടി അനന്തരാവകാശ ഇല്ലാതാവുകയും ആണ് ഉണ്ടായത്. അക്കൂട്ടത്തിൽ ജോസഫിന് മാത്രമാണ് നഷ്ടപരിഹാരത്തുക കൊടുക്കാതെ മനപൂർവ്വം ഉപദ്രവിച്ചത് .
നീതിക്കായി ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും 2004-ൽ അഞ്ചുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ച് ജോയിൻറ് വെരിഫിക്കേഷൻ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു എന്നാൽ അതും നടപ്പാക്കിയില്ല. തുടർന്ന് ഇദ്ദേഹത്തിന് സാമ്പത്തിക പരാധീനത കൊണ്ട് കോടതിയെ സമീപിക്കാനും കഴിഞ്ഞില്ല .
വനംവകുപ്പിന്റെ കർഷക വിരുദ്ധ നിലപാടുകളുടെ ഇരകളിൽ ഒരാളാണ് ജോസഫ് . അദ്ദേഹത്തിൻറെ ഫയലുകളിൽ ഇപ്പോൾ തീർപ്പു കൽപ്പിക്കേണ്ടത് വൈത്തിരി തഹസില്ദാരാണ്' . ഇവിടെ നിന്നും ഈ കർഷകന് മാന്യമായ ഒരു പ്രതികരണം പോലും ലഭിക്കുന്നില്ല എന്ന് കാർഷിക പുരോഗമന സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ജോസഫ് എന്ന കർഷകന് നീതി ലഭിക്കുന്നതിന് വേണ്ടി കാർഷിക പുരോഗമന സമിതി നിയമപരമായും ജനകീയമായി ഇടപെടുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ഇവർ പറഞ്ഞു . തുടക്കം എന്ന നിലയിൽ നവംബർ 1 കേരള പിറവി താലൂക്ക് ഓഫീസിനു മുൻപിൽ കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ എം ജോസഫ് പട്ടിണി സമരം നടത്തും ജോസഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്നേദിവസം കർഷകർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും. തുടർന്നും പ്രശ്നപരിഹാരമായില്ലെങ്കിൽ താലൂക്ക് ഓഫീസിനു മുൻപിൽ അനിശ്ചിതകാല സമരം നടത്തും.
വാർത്താസമ്മേളനത്തിൽ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി എം ജോയ് , ജില്ല ജനറൽ കൺവീനർ ഗഫൂർ വെണ്ണിയോട് , നിയോജക മണ്ഡലം പ്രസിഡണ്ട് ടി. കെ ഉമ്മർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply