ജില്ലാ പോലീസ് മേധാവിയുടെ മാറ്റത്തോടെ വയനാട്ടിൽ താക്കോൽ സ്ഥാനങ്ങളിൽ നാലും സ്ത്രീകൾ.

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ സ്ഥലം മാറി പൂങ്കുഴലി പുതിയ എസ്. പി. ആകുന്നതോടെ വയനാട്ടിൽ താക്കോൽ സ്ഥാനങ്ങളിൽ നാലും സ്ത്രീകൾ . ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളക്ക് പുറമെ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വനിതകളാണ്. ഡോ: ആർ രേണുകയാണ് ഡി.എം.ഒ. . മുസ്ലീം ലീഗിലെ കെ.ബി. നസീമയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .



Leave a Reply