മാലിന്യ സംസകരണത്തിൽ സംസ്ഥാന തലത്തിൽ മികവ് :ബത്തേരി നഗരസഭക്കുള്ള പുരസ്കാരം കലക്ടർ അദീല അബ്ദുള്ള സമർപ്പിച്ചു.

മാലിന്യ സംസകരണത്തിൽ സംസ്ഥാന തലത്തിൽ മികവ് പുലർത്തിയ ബത്തേരി നഗരസഭക്കുള്ള പുരസ്കാരം കലക്ടർ അദീല അബ്ദുള്ള നഗരസഭക്ക് സമർപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ ഇൻ ചാർജ് ജിഷ ഷാജി പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ 57 നഗരസഭകൾക്കാണ് പുരസ്കാരം … സുൽത്താൻ ബത്തേരി നഗരസഭയുടെ ശുചിത്വം ,മാലിന്യ സംസ്കരണം ,കുടിവെള്ളം ,ജലസംരക്ഷണം ,പൊതു ശൗചാലയങ്ങൾ ,തുടങ്ങിയ മാനദണ്ഡങ്ങൾ ശുചിത്വമിഷൻ സൂക്ഷ്മപരിശോധന നടത്തിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ പദവിക്ക് അർഹമായത്. ചടങ്ങിൽ ചെയർപേഴ്സൺ ഇൻ ചാർജ് ജിഷ ഷാജി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.കെ സഹദേവൻ ,സെക്രട്ടറി അലി അസ്കർ തുടങ്ങിയവർ സംസാരിച്ചു.
ജയരാജ് ബത്തേരി



Leave a Reply