ആയിരത്തി അഞ്ഞൂറിലധികം കവിതകൾ : ഭവാനി ടീച്ചർ ഇപ്പോഴും എഴുത്തിൻ്റെ ലോകത്താണ്

ആയിരത്തി അഞ്ഞൂറിലധികം കവിതകൾ … അതിൽ ഏറെയും കൃഷ്ണ ഗീതങ്ങൾ ….പ്രായം എൺപതായെങ്കിലും ഭവാനി ടീച്ചർ ഇപ്പോഴും എഴുത്തിൻ്റെ ലോകത്താണ്. ബത്തേരി അവ്നിയിൽ ഭവാനി ടീച്ചർ എന്ന എഴുത്തുകാരിയെ ഒരു പക്ഷെ അധികമാർക്കും അറിയില്ല. എന്നാൽ ആയിരത്തി അഞ്ഞൂറിലേറെ കവിതകൾ രചിച്ച ഭവാനി ടീച്ചർ തൻ്റെ ഏറ്റവും പുതിയ പുസ്തകമായ പാവക്കുട്ടിയുടെ അവസാന മിനുക്കുപണിയിലാണ്. ടീച്ചറുടെ ഭാവനയിൽ വിരിഞ്ഞ കുട്ടിക്കവിതകളും ,കടങ്കഥകളുമാണ് പാവക്കുട്ടി എന്ന പുസതകത്തിൽ. കുട്ടികൾക്ക് ഏറെ രസിക്കുന്ന തരത്തിലാണ് പാവക്കുട്ടിയിലെ കവിതകളും ,കടങ്കഥകളും ….. കുഞ്ഞുനാളിൽ തൻ്റെ മുത്തശ്ശി പറഞ്ഞു തന്ന കവിതകളും ,കട കടങ്കഥകളുമാണ് പാവക്കുട്ടി എഴുതാൻ പ്രചോദനമായതെന്ന് ഭവാനി ടീച്ചർ പറയുന്നു. നിരവധി ഓഡിയോ കാസറ്റുകൾക്ക് ടീച്ചർ രചന നിർവ്വഹിച്ചിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകൻ ജയചന്ദ്രൻ ആലപിച്ച ഒരു നുള്ളു കളഭം തരാമോ കണ്ണാ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 36 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചതിന് ശേഷമാണ് ടീച്ചർ എഴുത്തിൻ്റെ ലോകത്തേക്ക് തിരിഞ്ഞത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയാണ് സ്വദേശമെങ്കിലും മകനും ബത്തേരി വിനായക ഹോസ്പിറ്റൽ എം.ഡിയുമായ രൺധീർ കൃഷ്ണനും കുടുംബത്തിനുമൊപ്പം സുൽത്താൻ ബത്തേരിയിൽ വിശ്രമജീവിതം നയിക്കുകയാണ്.
ജയരാജ് ബത്തേരി



Leave a Reply