മത്സര വിജയികളെ ആദരിച്ച് കെ ആർ എഫ് എ.

കല്‍പ്പറ്റ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത, പൂക്കള മത്സര വിജയികളെ ആദരിച്ചു. സംസ്ഥാന കണ്‍വീനര്‍ അന്‍വര്‍ നോവ ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ്, സെക്രട്ടറി ഷമീം പാറക്കണ്ടി, ഷൗക്കത്തലി, നംഷിദ് പൊഴുതന, അസ്ക്കർ കൽപ്പറ്റ, ഇസ്മായിൽ മാനന്തവാടി, സംഗീത് തുടങ്ങിയവർ സംബന്ധിച്ചു
സംഗീത മത്സരത്തില്‍ മുഹമ്മദ് ഷാറൂഖ്, സംഗീത് കുക്കി, ഹിസ്ബുള്ള എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പൂക്കള മത്സരത്തില്‍ ഷൗക്കത്തലി മീനങ്ങാടി, അസ്ക്കര്‍ അറക്കല്‍, പി കെ നംഷിദ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. ചെറുകിട ഫുട്‌വെയര്‍ വ്യാപാരികളുടെ സംസ്ഥാന തല കൂട്ടായ്മയാണ് കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍



Leave a Reply