August 31, 2026

വയനാട് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്; 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ : 130 പേര്‍ രോഗമുക്തി നേടി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി. 3695 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1112 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 276 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
പുറത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവര്‍: 
വിദേശത്ത് നിന്ന് വന്ന പാലമുക്ക് സ്വദേശി, കല്ലേരി സ്വദേശി, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന കംബ്ലക്കാട് സ്വദേശി, പടിഞ്ഞാറത്തറ സ്വദേശി, ബീഹാറില്‍ നിന്നു വന്ന 4 ഭഗല്‍പൂര്‍ സ്വദേശികള്‍.
130 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ സ്വദേശികള്‍ 14, പനമരം  സ്വദേശികള്‍ 10, പടിഞ്ഞാറത്തറ സ്വദേശികള്‍ 8, മാനന്തവാടി സ്വദേശികള്‍ 7,  വൈത്തിരി സ്വദേശികള്‍ 6, വേങ്ങപ്പള്ളി, തരിയോട് സ്വദേശികളായ 5 പേര്‍ വീതം, പൂതാടി, തിരുനെല്ലി, നെന്മേനി, മേപ്പാടി സ്വദേശികളായ 4 പേര്‍ വീതം, പൊഴുതന, കണിയാമ്പറ്റ, മുട്ടില്‍, മുപ്പൈനാട് സ്വദേശികളായ 2 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, തൊണ്ടര്‍നാട്, നൂല്‍പ്പുഴ, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, കോഴിക്കോട് സ്വദേശികള്‍ 3, മലപ്പുറം സ്വദേശികള്‍ 2, കൊല്ലം സ്വദേശി 1, പശ്ചിമബംഗാള്‍ സ്വദേശി 1, കര്‍ണാടക സ്വദേശികള്‍ 2, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 37 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
439 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.10) പുതുതായി നിരീക്ഷണ ത്തിലായത് 439 പേരാണ്. 250 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4318 പേര്‍. ഇന്ന് വന്ന 137 പേര്‍ ഉള്‍പ്പെടെ 848 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1989 പേരുടെ സാമ്പിളുകളാണ്  പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 106446 സാമ്പിളുകളില്‍ 104770 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 99938 നെഗറ്റീവും 4832 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *