March 29, 2024

വയനാട് ജില്ലയില്‍ 418 പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കായി

0
Img 20201012 Wa0280.jpg


ജില്ലയിലെ 418 സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങള്‍ ഹൈടെക്കായി. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതിയാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പൂര്‍ത്തിയായത്. 

ജില്ലയില്‍ 263 ഹൈടെക് ലാബുകളുടെയും 155 ഹൈടെക് ക്ലാസ് മുറികളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 11,568 ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നടത്തിയ പ്രദേശിക ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു. കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍മാരായ വി.പി. ശോശാമ്മ, വി. ഹാരിസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. അബ്ദുള്‍ അസീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.ടി. സജീവന്‍, ഹെഡ്മാസ്റ്റര്‍ എന്‍. സുജിത്ത്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ എം.എ. അനില്‍ കുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലിം കാരാടന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് നസീറ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പ്രിന്‍സിപ്പാള്‍ മിനി. സി. ഇയ്യാക്കു, പി.ടി.എ പ്രസിഡന്റ് മേജോ ചാക്കോ, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ഇ.പി. മോഹന്‍ദാസ്, കൈറ്റ് വയനാട് മാസ്റ്റര്‍ ട്രെയ്നര്‍ പി. ഹസീന, ഹെഡ്മാസ്റ്റര്‍ എം. റോസ്മേരി തുടങ്ങിയവര്‍ പങ്കെടുത്തു.

മാനന്തവാടി മണ്ഡലത്തിലെ ജി.വി. എച്ച്. എസ് സ്‌കൂളില്‍ ഒ.ആര്‍. കേളു. എം. എല്‍. എ. പ്രഖ്യാപനം നടത്തി. മാനന്തവാടി നഗര സഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അധ്യക്ഷനായി. ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐ.ടി ഉപകരണങ്ങള്‍ വിന്യസിച്ചത് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍  ആണ്. 263 ഐ. ടി. ഉപകരണങ്ങളാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *