വള്ളിയൂര്‍ക്കാവില്‍ സ്ഥിരം ചന്ത-പ്രവൃത്തി ഉദ്ഘാടനം 17-ന്

മാനന്തവാടി; വള്ളിയൂര്‍ക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി ചന്തകള്‍ക്കുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഡെവലപ്പ്‌മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്റ് എക്‌സിബിഷന്‍ സ്‌പെയ്‌സ് എന്നപേരില്‍ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 കോടി 87 ലക്ഷം രൂപ മുതല്‍മുടക്ക് വരുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നു. ചന്തകള്‍ക്കുള്ള 05 ബ്ലോക്കുകള്‍, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള കെട്ടിടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, പാര്‍ക്കിങ് ഏരിയ എന്നീ പ്രവൃത്തികളുടെ നിര്‍മാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തുള്ള അഗ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത് .നിലവില്‍ വള്ളിയൂര്‍ കാവിലെ ആറാട്ട് മഹോല്‍സവം നടക്കുന്ന പ്രദര്‍ശന നാഗരിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 5000 ചതുരശ്ര മീറ്ററില്‍ 5 ക്ലസ്റ്ററുകളിലായി 27 കടമുറികള്‍ പരമ്പരാഗത രീതിയില്‍ ഓട് മേഞ്ഞിട്ടുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കുക.കൂടാതെ 1000 ചതുരശ്ര അടിയില്‍ സാംസ്‌കാരിക വിനോദ പരിപാടികള്‍ നടത്തുവാനുള്ള ഒരു തുറന്ന വേദിയും ,അതിനോട് ചേര്‍ന്ന് വിശ്രമ മുറിയും, ഉണ്ടാകും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള ആധുനിക ശുചിമുറികളും ഭിന്നശേഷി സൗഹൃദമായ ശുചിമുറിയും പദ്ധതിയില്‍ ഉണ്ടാകും മാനന്തവാടി കൊയിലേരി പാതക്ക് അഭിമുഖമായി അതേ നിരപ്പില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 15000 ചതുരശ്ര അടി നിലം ഇന്റര്‍ലോക്ക് പാകി വൃത്തിയാക്കുന്നതും .പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം (17-ന് )രാവിലെ 10 മണിക്ക് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര നടപന്തലില്‍ വച്ച് എം എല്‍ എ ഓ ആര്‍ കേളു അവര്‍കളുടെ അധ്യക്ഷതയില്‍ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, ടൂറിസം ഡെപ്പ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ കളത്തില്‍ , വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റിമാരായ ടി. രത്‌നാകരന്‍, ഏച്ചോം ഗോപി, ഇ പി മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.



Leave a Reply