സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർത്തിവെച്ചത് രാഹുൽ ഗാന്ധിയോടുള്ള അസഹിഷ്ണുത
കൽപ്പറ്റ:മുണ്ടേരി ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർത്തിവെച്ചത് രാഹുൽ ഗാന്ധിയോടുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ.
എംഎസ്ഡിപിയിൽ ഉൾപ്പെടുത്തി എം.ഐ ഷാനവാസ് എം.പി കൊണ്ട് വന്ന കൽപ്പറ്റ മുണ്ടേരി ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ ബിൽഡിംഗ് ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് ഉദ്ഘാടനത്തിന് അരമണിക്കൂർ മുൻപ് കളക്ടറെ കൊണ്ട് പരിപാടി നിർത്തിവെപ്പിച്ചത്.പാവപ്പെട്ടവരുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും മക്കൾ ആശ്രയിക്കുന്ന ഭൗതിക നിലവാരമില്ലാതെ കിടന്ന ഈ സ്കൂളിനെ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയും എം.എൽ.എ .യും എം.പിയുംമാണ് മികച്ച അക്കാദമി നിലവാരത്തിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ഉയർത്തിയത്.അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഉദ്ഘാടനത്തിന് വെച്ച ഈ കെട്ടിടവും വന്നത്.
സംഘടനത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം എംഎൽഎക്കും മുനിസിപ്പൽ ഭരണസമിതിക്കും ആയിരിക്കെ അവസാന നിമിഷം നിർത്തി വെച്ച് സംഘപരിവാറിനെതിരെ രാജ്യത്തിന്റെ പ്രതീക്ഷയായ രാഹുൽ ഗാന്ധിയെ സങ്കുചിത രാഷ്ട്രീയ താൽപര്യം വെച്ച് അപമാനിച്ചതിന് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പി.പി ഷൈജൽ പറഞ്ഞു.



Leave a Reply