November 7, 2026

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്; 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :119 പേര്‍ രോഗമുക്തി നേടി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരണപ്പെട്ടു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
*രോഗബാധിതര്‍ -*
അമ്പലവയല്‍ സ്വദേശികള്‍ 25, മുട്ടില്‍ സ്വദേശികള്‍ 19, മേപ്പാടി സ്വദേശികള്‍ 14, തിരുനെല്ലി സ്വദേശികള്‍ 13, മാനന്തവാടി സ്വദേശികള്‍ 12, കല്‍പ്പറ്റ സ്വദേശികള്‍ 11, മീനങ്ങാടി സ്വദേശികള്‍ 8, പടിഞ്ഞാറത്തറ, ബത്തേരി, തരിയോട് സ്വദേശികള്‍ 5 പേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 4 , എടവക, വൈത്തിരി സ്വദേശികള്‍ 3 പേര്‍ വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, കോട്ടത്തറ, നെന്മേനി, പനമരം 2 പേര്‍ വീതം, നൂല്‍പ്പുഴ, പൂതാടി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയത് മൂപ്പൈനാട്, വൈത്തിരി സ്വദേശികളാണ്.  
*രോഗമുക്തി നേടിയവര്‍ -*
വൈത്തിരി സ്വദേശികള്‍ 24, തവിഞ്ഞാല്‍ സ്വദേശികള്‍ 14, പടിഞ്ഞാറത്തറ സ്വദേശികള്‍ 11, തരിയോട് സ്വദേശികള്‍ 10, നെന്മേനി സ്വദേശികള്‍ 9, കല്‍പ്പറ്റ, വെള്ളമുണ്ട, തിരുനെല്ലി സ്വദേശികള്‍ 4 പേര്‍ വീതം, കോട്ടത്തറ, മുട്ടില്‍,  പൊഴുതന, ബത്തേരി സ്വദേശികള്‍ 3 പേര്‍ വീതം,പനമരം സ്വദേശികള്‍ 2, അമ്പലവയല്‍, പൂതാടി, തൊണ്ടര്‍നാട്,  മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, മീനങ്ങാടി, കണിയാമ്പറ്റ, പുല്‍പ്പള്ളി, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ടു തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 14 പേരുമാണ് രോഗമുക്തരായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *